ശേഖരന്‍ മിനിയോടനും പോള്‍ലെസ്ലിയും ഐ ജിമാര്‍
തിരുവനന്തപുരം: ഡി ഐ ജിമാരായ ശേഖരന്‍ മിനിയോടന്‍, പോള്‍ ലെസ്ലി എന്നിവര്‍ക്ക് ഐ ജിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
എസ് പിമാരായ അനില്‍കാന്ത്, ശാന്താറാം എന്നിവര്‍ക്ക് ഡി ഐ ജിയായും സ്ഥാനക്കയറ്റം നല്‍കും. ഒഴിവുകള്‍ ഉണ്ടാവുന്ന മുറയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്ക് പുതിയ തസ്കികയില്‍ നിയമനം നല്‍കും.
സംസ്ഥാന വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ആണ് ശേഖരന്‍ മിനിയോടന്‍ ഇപ്പോള്‍. തിരുവനന്തപുരം സ്പെഷല്‍ ബ്രാഞ്ചില്‍ സുരക്ഷാ ചുമതലയുള്ള ഡി ഐ ജിയാണ് പോള്‍ ലെസ്ലി.
എറണാകുളത്ത് സി ബി സി ഐ ഡിയില്‍ എസ് പിയാണ് അനില്‍കാന്ത്. ശാന്താറാം തിരുവനന്തപുരത്ത് ടെലികമ്യൂണിക്കേഷന്‍ എസ് പിയാണ്.












Click it and Unblock the Notifications