സ്വാമി ഐ എ എസ് ഉപേക്ഷിച്ചേക്കും
കാസര്‍കോട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടറായി സ്ഥാനമാറ്റം ചെയ്യപ്പെട്ട രാജുനാരായണ സ്വാമി ഐ എ എസ് ഉപേക്ഷിച്ച് വിദേശത്ത് പോയേക്കുമെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കാസര്‍കോട് കളക്ടറായിരുന്ന രാജുനാരായണ സ്വാമി പുതിയ തസ്തികയില്‍ നിയമനം ലഭിച്ച ശേഷം ഒരു ദിവസം മാത്രം ജോലി ചെയ്ത് തുടര്‍ന്ന് അവധി എടുക്കാനാണ് ഉദ്ദേശിയ്ക്കുന്നത്.
ചില രാഷ്ട്രീയനേതാക്കളുടെ അപ്രീതിക്ക് പാത്രമായതിനെ തുടര്‍ന്നാണ് കാസര്‍കോട് കളക്ടര്‍ സ്ഥാനത്തു നിന്നും സ്വാമിയെ മാറ്റിയതെന്നാണ് അറിയുന്നത്.
ഐ എ എസ് ഉപേക്ഷിച്ച് യുനെസ്കോയുടെ ഐ ടി കണ്‍സള്‍ട്ടന്റായി പാരീസിലേക്ക് പോവാനാണ് സ്വാമി ഉദ്ദേശിക്കുന്നതെന്നാണ് സൂചന. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയില്‍ നിന്ന് ഒന്നാം റാങ്കോടെ ഉന്നതബിരുദം നേടിയ സ്വാമിയ്ക്ക് ഈ യോഗ്യതയുടെ അടിസ്ഥാനത്തിനാണ് പാരീസില്‍ ജോലി ലഭിച്ചിരിക്കുന്നത്.
കാസര്‍കോട് ജില്ലാ കളക്ടറായിരിക്കെ ചില രാഷ്ര്ട്രീയ നേതാക്കളുടെ താത്പര്യങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കാത്തതിനാല്‍ നേരത്തെ സ്ഥാനമാറ്റ ഭീഷണി സ്വാമി നേരിടുന്നുണ്ടായിരുന്നു.
കാസര്‍കോട്ടുനിന്നുള്ള മന്ത്രിയുടെ ബന്ധുവിന്റ ആശുപത്രിയ്ക്ക് പാരാ മെഡിയ്ക്കല്‍ കോഴ്സുകള്‍ തുടങ്ങാനുള്ള സൗകര്യം ഉണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് രാഷ്ട്രീയ നേതൃത്വം സ്വാമിയോട് ആവശ്യപ്പെട്ടിരുന്നു. സ്വാമി അതിന് വഴങ്ങിയില്ല. അതാണ് ഇപ്പോഴത്തെ സ്ഥലംമാറ്റത്തിന് കാരണമെന്ന് കരുതുന്നു.












Click it and Unblock the Notifications