പ്രൊട്ടക്ടഡ് ടീച്ചര്‍മാരുടെ നിയമനം തടഞ്ഞു
കൊച്ചി: പി എസ് സി വഴി നിയമനം നടത്തേണ്ട സര്‍ക്കാര്‍ സ്കൂളുകളിലെ ഒഴിവുകളില്‍ പ്രൊട്ടക്ടഡ് ടീച്ചര്‍മാരെ നിയമിക്കരുതെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടു.
കേരള സ്റേറ്റ് ട്രെയിന്റ് ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സി. ബാബുവും മറ്റ് മൂന്ന് പേരും നല്‍കിയ ഹര്‍ജി മേല്‍ ജസ്റിസ് കെ. ബാലകൃഷ്ണന്‍ നായരാണ് ഉത്തരവിട്ടത്.
പ്രൊട്ടക്ടഡ് ടീച്ചര്‍മാരെ സര്‍ക്കാര്‍ സ്കൂളുകളിലെ ഒഴിവുകളില്‍ നിയമിക്കുമെന്ന് വ്യക്തമാക്കുന്ന കഴിഞ്ഞ മാര്‍ച്ച് 20ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.
സര്‍ക്കാര്‍ സര്‍വീസിലെ നിയമനം പി എസ് സിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചോ വഴിയാകണമെന്നും മറിച്ചുള്ള നിയമനം ഭരണഘടനാ ലംഘനമാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications