നഗരവികസനത്തിന് കേന്ദ്ര സഹായം തേടും
തിരുവനന്തപുരം: നഗരവികസനത്തിനായി കേരളം കേന്ദ്രത്തിന്റെ സഹായം തേടുന്നു. കേന്ദ്ര സഹായത്തോടൊപ്പം ധനകാര്യ സ്ഥാപനങ്ങളുടെ സഹായം ലഭ്യമാക്കാനുള്ള സഹായവും കേന്ദ്രത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരവികസനത്തിനായി സ്വകാര്യ സംരംഭകരെയും സംഘടനകളെയും പങ്കെടുപ്പിയ്ക്കാനും ഉദ്ദേശിയ്ക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ചെര്‍ക്കളം അബ്ദുള്ള ദില്ലിയില്‍ നടന്ന നഗരവികസന മന്ത്രിമാരുടെ യോഗത്തിലാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ്ണമായ സാമ്പത്തിക സ്വാതന്ത്യ്രം നല്‍കുകയാണ് ലക്ഷ്യം. കേരളത്തിലെ വിവിധ നഗരങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ പദ്ധതി ഉണ്ടാക്കിയിട്ടുണ്ട്. ദീര്‍ഘകാല വികസനമാണ് ലക്ഷ്യം. മന്ത്രി പറഞ്ഞു.












Click it and Unblock the Notifications