ബോംബ് ഭീഷണി: ആര്‍മി കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു
മുംബൈ: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയിലെ അഞ്ച് സൈനിക കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു.
സപ്തംബര്‍ 13 വെള്ളിയാഴ്ച ഉച്ചയോടെ ചില ഫോണ്‍ സന്ദേശം കിട്ടിയതിനെ തുടര്‍ന്നാണ് കെട്ടിടങ്ങള്‍ ഒഴിപ്പിച്ചത്. കെട്ടിടങ്ങളില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തി.
വ്യാജ ഫോണ്‍ സന്ദേശമാണെന്നാണ് കരുതുന്നത്. കെട്ടിടങ്ങള്‍ക്ക് ചുറ്റും പൊലീസും സൈന്യവും കനത്ത സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications