Get Updates
Get notified of breaking news, exclusive insights, and must-see stories!

മനീഷയ്ക്കും നായര്‍ക്കും എതിരെ ഹൈക്കോടതി

മുംബൈ: നടി മനീഷാ കൊയ്രാളയ്ക്കും സംവിധായകന്‍ ശശിലാല്‍ നായര്‍ക്കും എതിരെ സ്വമേധയാ കേസെടുക്കാന്‍ മുംബൈ ഹൈക്കോടതി തീരുമാനിച്ചു.

ഏക് ഛോട്ടി സീ ലവ് സ്റോറിയിലെ വിവാദം തീര്‍ക്കാന്‍ ഇരുവരും ശിവസേനാനേതാവ് ബാല്‍ താക്കറെയെ സമീപിച്ചതില്‍ പ്രതിഷേധിച്ചാണ് കോടതി ഇരുവര്‍ക്കുമെതിരെ സ്വമേധയാ കേസെടുത്തത്. പ്രശ്നം പരിഹരിക്കാന്‍ ഭരണഘടനയ്ക്കു പുറത്തുള്ള കേന്ദ്രങ്ങളെ മനീഷയും ശശിലാല്‍ നായരും സമീപിച്ചതിനെ കോടതി നിശിതമായി വിമര്‍ശിച്ചു. ഈ സിനിമയുടെ പേരില്‍ തെരുവില്‍ ശിവസേനപ്രവര്‍ത്തകരുടെ അക്രമങ്ങള്‍ക്ക് ഇടയാക്കിയതിന് മനീഷയാണ് കുറ്റവാളിയെന്നും കോടതി പ്രത്യേകം എടുത്തുപറഞ്ഞു.

ഇതിന്റെ പേരില്‍ ഇരുവരും കോടതിയുടെ വക പിഴയോ തടവോ സ്വീകരിക്കേണ്ടിവരും. പ്രശ്നം പരിഹരിക്കുന്നതിന് മനീഷയാണ് ആദ്യം ശിവസേനാ നേതാവ് ബാല്‍ താക്കറെയെ സമീപിച്ചത്. തൊട്ടുപിന്നാലെ ശശിലാല്‍ നായരും താക്കറെയെ സമീപിച്ചു.

ചിത്രത്തിലെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള രംഗങ്ങള്‍ മാറ്റണമെന്ന് മനീഷ ആവശ്യപ്പെട്ടപ്പോള്‍ ചിത്രം കണ്ടതിന് ശേഷം തീരുമാനമെടുക്കണമെന്നാണ് ശശിലാല്‍ നായര്‍ താക്കറെയോട് ആവശ്യപ്പെട്ടത്. എന്നാല്‍ വിവാദചിത്രം ഏക് ഛോട്ടീസി ലൗവ് സ്റോറി കാണാന്‍ ബാല്‍ താക്കറെ വിസമ്മതിച്ചു.

പകരം പ്രശ്നം പരിഹരിക്കാന്‍ താക്കറെ സംവിധായകന്‍ ശശിലാല്‍ നായരെയും മനീഷാ കൊയ്രാളയെയും നേരിട്ട് വിളിച്ച് തര്‍ക്കം പരിഹരിക്കുന്നതിന് ശ്രമിച്ചിരുന്നു. എന്നാല്‍ മനീഷയുടെ കടുംപിടുത്തം കാരണം ഈ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നിന്നും ശശിലാല്‍ നായര്‍ ഇറങ്ങിപ്പോയി. ഇതിനെത്തുടര്‍ന്ന് താക്കറെയുടെ മധ്യസ്ഥശ്രമം പരാജയപ്പെട്ടു.

നിങ്ങളുടെ അഭിപ്രായം എഴുതൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+