വീരപ്പന്റെ തലയ്ക്ക് ഒരു കോടി രൂപ
ബാംഗ്ലൂര്‍: വീരപ്പനെ പിടിക്കാന്‍ സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
നേരത്തെ കന്നട നടന്‍ രാജ്കുമാറിനെ ബന്ദിയാക്കിയപ്പോള്‍ വീരപ്പനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 40 ലക്ഷം രൂപ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതാണ്.
അതിനിടെ നാഗപ്പയുടെ മോചനം സുഗമമാക്കുന്നതിനായി വീരപ്പനു വേണ്ടി ദൗത്യസേന നടത്തുന്ന തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുന്നതായി അറിയുന്നു. ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാവുമെന്നതിനാല്‍ തിരച്ചില്‍ നിര്‍ത്തണമെന്ന നാഗപ്പയുടെ ഭാര്യയുടെ അപേക്ഷ കണക്കിലെടുത്താണ് മുഖ്യമന്ത്രി എസ്. എം. കൃഷ്ണ തിരച്ചില്‍ നിര്‍ത്തിവെത്താന്‍ നിര്‍ദേശിച്ചത്.
തിരച്ചില്‍ നിര്‍ത്തിയില്ലെങ്കില്‍ സപ്തംബര്‍ 13 വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങുമെന്ന് പരിമള പറഞ്ഞിരുന്നു.
വീരപ്പനുമായി ചര്‍ച്ച നടത്തുന്നതിന് രഹസ്യനീക്കമുണ്ടെന്നറിയുന്നു. ദൂതനായി അയക്കാന്‍ അനുയോജ്യരായ ആളെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍.












Click it and Unblock the Notifications