വാഹനാപകടത്തില്‍ നാല് സ്ത്രീകള്‍ മരിച്ചു
പത്തനംതിട്ട: അടൂരില്‍ എം. സി. റോഡില്‍ ഏനാത്ത് ജംഗ്ഷനില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് നാല് സ്ത്രീകള്‍ മരിച്ചു.
കുഞ്ഞിന്റെ ചോറൂണിനായി ജീപ്പില്‍ തിരുവനന്തപുരത്തു നിന്നും ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന സംഘത്തിലെ നാല് പേരാണ് മരിച്ചത്.
തിരുവനന്തപുരം കല്ലറ പേരാവ് കുമാര വിലാസത്തില്‍ പൃഥ്വിരാജിന്റെ ഭാര്യ സിന്ധു (22), പൃഥിരാജിന്റെ അമ്മ സുശീലാമ്മ (55), അവരുടെ ചേച്ചി പേരാവ് മോഹനവിലാസത്തില്‍ കൃഷ്ണമ്മ (70), സിന്ധുവിന്റെ അമ്മ കുറ്റുമൂട് സരള മന്ദിരത്തില്‍ സരള (46) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ സാരമായി പരിക്കേറ്റ പേരാവ് പൃഥ്വിരാജ് (33), കുറ്റിമൂട് ശകുന്തള വിലാസത്തില്‍ സുരേന്ദ്രന്‍ (32), കല്ലറ കലാഭവനല്‍ സുധീര്‍ (27) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സപ്തംബര്‍ 13 വെള്ളിയാഴ്ച രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. പരിക്കൊന്നുമേല്‍ക്കാതെ ആറു മാസം പ്രായമായ കുഞ്ഞ് അമ്മു അത്ഭുതകരമായി രക്ഷപ്പെട്ടു.












Click it and Unblock the Notifications