ശമ്പളം കുറയ്ക്കരുത ്: ബാലാനന്ദന്‍
ദില്ലി: വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് ഇ. ബാലാനന്ദന്‍ പറഞ്ഞു. അങ്ങിനെവന്നാല്‍ കേരളം ഇരുട്ടിലാകുമെന്നും അദ്ദേഹം താക്കീത് നല്കി. സപ്തംബര്‍ 13 വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ബാലാനന്ദന്‍.
സര്‍ക്കാര്‍ ജീവനക്കാരുടെ തോതിലേക്ക് വൈദ്യുതിബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളം കുറയ്ക്കുന്നത് ശരിയല്ല. കാരണം വൈദ്യുതി ബോര്‍ഡ് ഒരു വ്യവസായമാണ്. മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താല്‍ കേരളത്തിലെ വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം കുറവാണ്. - ബാലാനന്ദന്‍ പറഞ്ഞു.
പട്ടാളവും പൊലീസും ഉണ്ടായാലൊന്നും ഒരു യൂണിറ്റ്വൈദ്യുതി പോലും ഉല്പാദിപ്പിക്കാനാവില്ലെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. എഡിബിയുടെ നിര്‍ദേശപ്രകാരമാണ് വൈദ്യുതിബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതെന്നും ബാലാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications