കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളകസെറ്റ് പിടിക്കാന്‍ മുന്‍ പൊലീസുകാര്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: പുതിയ ചലച്ചിത്രങ്ങളുടെ വ്യാജ വീഡിയോ കാസറ്റുകളും സിഡികളും പിടിച്ചെടുക്കാന്‍ ഫിലിം ചേംബര്‍ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടുന്നു.

വ്യാജ കാസറ്റ് സംഘങ്ങളെ പിടികൂടാനായി വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കാനാണ് ഫിലിം ചേംബറിന്റെ നീക്കം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഘങ്ങളെ നിയോഗിക്കുമെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ പറഞ്ഞു.

വ്യാജ കാസറ്റ് സംഘങ്ങളെ പിടികൂടുന്നതിനായി വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് വളരെ ഫലവത്തായിരിക്കുമെന്ന് സിയാദ് കോക്കര്‍ ചൂണ്ടിക്കാട്ടി. വ്യാജ വീഡീയോ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ പറ്റി പരിചയ സമ്പന്നരായ പൊലീസുകാര്‍ക്ക് ധാരണയുണ്ടാവും.

ഹിറ്റ് ചിത്രമായ മീശ മാധവന്റെ സിഡികള്‍ ചിത്രത്തിന്റെ നിര്‍മാതാവ് നിയോഗിച്ച ഒരു സംഘം പിടിച്ചെടുത്തതോടെയാണ് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കുകയെന്ന ആശയം ചേംബറിന് ഉദിച്ചത്.

ചിത്രം റിലീസ് ചെയ്തപ്പോള്‍ തന്നെ നിര്‍മാതാവ് സുബൈര്‍ പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചു. ചങ്ങനാശേരിയില്‍ നിന്നും പാലക്കാട്ടെ കൊല്ലങ്കോട് നിന്നും കാസറ്റുകളും സിഡികളും പിടിച്ചെടുക്കാന്‍ സംഘത്തിന് കഴിഞ്ഞു.

സുബൈറിന്റെ വിജയകരമായ ഉദ്യമത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ഇതിനായി ചെലവായ മൂന്ന് ലക്ഷം രൂപ ചേംബര്‍ നല്‍കാന്‍ തീരുമാനിച്ചു. നിയമപരമായ നടപടികള്‍ക്കുളള ചെലവും ചേംബര്‍ തന്നെ വഹിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X