വൈദ്യുതി ബോര്‍ഡില്‍ തസ്തിക കുറയ്ക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെയും ശമ്പളം ഏകീകരിക്കാന്‍ തീരുമാനം.
സര്‍ക്കാര്‍ ജീവനക്കാരുടേതു പോലെ വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെയും ശമ്പളത്തിനും ഇന്‍ക്രിമെന്റിനും പരിധി ഏര്‍പ്പെടുത്താനാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി തീരുമാനിച്ചത്.
വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളവും ഇന്‍ക്രിമെന്റും വിരമിക്കുന്നതു വരെ വര്‍ധിച്ചുകൊണ്ടിരിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും ഇന്‍ക്രിമെന്റിനും പരിധിയുണ്ട്. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളവും ഇന്‍ക്രിമെന്റും സര്‍ക്കാര്‍ ജീവനക്കാരുടേതു പോലെയാക്കാനാണ് തീരുമാനം.
പുതിയ കണക്ഷന്‍ എടുക്കുന്ന ഉപയോക്താക്കള്‍ക്ക് സ്വന്തം നിലയില്‍ മീറ്റര്‍ വാങ്ങി നല്‍കുന്നതിന് അനുമതി നല്‍കാനും സമിതി തീരുമാനിച്ചു. സമിതിയുടെ ശുപാര്‍ശകള്‍ സപ്തംബര്‍ 18ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. മന്ത്രിസഭയുടേതായിരിക്കും അന്തിമതീരുമാനം.
ബോര്‍ഡിലെ തസ്തികകള്‍ കുറയ്ക്കാന്‍ സമിതിയുടെ ശുപാര്‍ശയുണ്ട്. പദ്ധതികള്‍ പൂര്‍ത്തിയായ സ്ഥലങ്ങളിലെ തസ്തികകള്‍ നിര്‍ത്തലാക്കും. ആവശ്യമില്ലാത്ത തസ്തികളില്‍ തുടരുന്ന ജീവനക്കാര്‍ വിരമിക്കുന്നതോടെ ആ തസ്തികകള്‍ ഇല്ലാതാവും.
അധിക ആനുകൂല്യം പറ്റുന്ന ഒരു വിഭാഗം ജീവനക്കാരില്‍ നിന്ന് ശമ്പളം തിരിച്ചുപിടിക്കാനും ശമ്പള സ്കെയിലിലെ അപാകത പരിഹരിക്കാനും ശുപാര്‍ശയുണ്ട്.
സംസ്ഥാനത്ത് 147 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ബി ഒ ടി അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും.












Click it and Unblock the Notifications