കെ.വി. തോമസിനെതിരെ ഹര്‍ജി
കൊച്ചി: അഴിമതിനിരോധന നിയമപ്രകാരം അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന മന്ത്രി കെ.വി. തോമസിനെ മന്ത്രിസഭയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യഹര്‍ജി.
കൊച്ചി സ്വദേശി ബിജു സി. വള്ളുവനാടന്‍ ആണ് പരാതിക്കാരന്‍. മന്ത്രിയാകാന്‍ വേണ്ടിയെടുത്ത സത്യപ്രതിജ്ഞ പാലിക്കുന്നതില്‍ തോമസ് പരാജയപ്പെട്ടെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. സംസ്ഥാനസര്‍വീസില്‍പെട്ട ഒരു ഉദ്യോഗസ്ഥന്‍ മന്ത്രിയ്ക്കെതിരെ അന്വേഷണം നടത്തിവരികയാണെന്നും ഹര്‍ജിക്കാരന്‍ വിശദീകരിക്കുന്നു. മുഖ്യമന്ത്രി എ.കെ. ആന്റണിയും സംസ്ഥാനസര്‍ക്കാരും കേസില്‍ പ്രതികളാണ്.
മന്ത്രി തോമസ് കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാരോപിച്ച് ബിജു സി. വള്ളുവനാടന്‍ നേരത്തെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്കിയിരുന്നു. കുറ്റം ആരോപിക്കപ്പെട്ട കെ.വി. തോമസ് മന്ത്രിസഭാംഗമായതിനാല്‍ അദ്ദേഹത്തിനെതിരെ നിഷ്പക്ഷമായ അന്വേഷണം നടക്കുമോയെന്ന് സംശയമുണ്ടെന്നും പരാതിക്കാരന്‍ ആരോപിക്കുന്നുണ്ട്. പരാതി അടുത്തയാഴ്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിയ്ക്കും.












Click it and Unblock the Notifications