നെഹറു ട്രോഫി വള്ളംകുളങ്ങരയ്ക്ക്
ആലപ്പുഴ: പുന്നമട കായലിലെ ഓളങ്ങളില്‍ ആവേശത്തിന്റെ അലകള്‍ വിതറിയ നെഹറു ട്രോഫി വളളം കളി മത്സരത്തില്‍ വള്ളംകുളങ്ങര ചുണ്ടന് ഒന്നാം സ്ഥാനം. വലിയ ദിവാന്‍ജിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.
കുമരകം ബോട്ട് ക്ലബിന്റെ വള്ളംകുളങ്ങര ഫോട്ടോഫിനിഷിംഗിലാണ് ട്രോഫി സ്വന്തമാക്കിയത്. മൂന്നാം സ്ഥാനം ആലപ്പാട് പുത്തന്‍ ചുണ്ടനും നാലാസ്ഥാനം ചമ്പക്കുളം ചുണ്ടനും നേടി. ചുണ്ടന്‍വള്ളങ്ങളുടെ മത്സരത്തില്‍ ഒട്ടാകെ 16 വള്ളങ്ങള്‍ പങ്കെടുത്തു. നേരത്തെ നടക്കേണ്ടിയിരുന്ന 50ാമത് നെഹറുട്രോഫി വള്ളം കളി കുമരകം ബോട്ടപകടം മൂലം നീട്ടിവയ്ക്കുകയായിരുന്നു.
പതിനായിരങ്ങള്‍ വള്ളംകളി കാണാന്‍ എത്തിയിരുന്നു. വിജയികള്‍ക്ക് റവന്യൂമന്ത്രി കെ.എം. മാണി സമ്മാനങ്ങള്‍ വിതരണം ചെയ്തു. മത്സരം വിനോദ സഞ്ചാര വകുപ്പ് മന്ത്രി കെ വി തോമസാണ് ഉദ്ഘാടനം ചെയ്തത്.












Click it and Unblock the Notifications