കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതാപവര്‍മ്മതമ്പാന് കെപിസിസി നോട്ടീസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രിസഭാപുന:സംഘടന സംബന്ധിച്ച് വിവാദപ്രസ്താവന നടത്തിയ പ്രതാപവര്‍മ്മ തമ്പാന്‍ എംഎല്‍എയ്ക്കെതിരെ കെപിസിസി കാരണം കാണിയ്ക്കല്‍ നോട്ടീസ് നല്കി. സപ്തംബര്‍ 13 വെള്ളിയാഴ്ചയാണ് പ്രതാപവര്‍മ്മ തമ്പാന് കാരണം കാണിയ്ക്കല്‍ നോട്ടീസ് അയച്ചത്.

മാധ്യമങ്ങളിലൂടെ മന്ത്രിസഭാ പുന:സംഘടിപ്പിക്കണമെന്ന് പ്രതാപവര്‍മ്മതമ്പാന്‍ ആവശ്യമുന്നയിച്ചിരുന്നു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം സംബന്ധിച്ചും തമ്പാന്‍ വിമര്‍ശനമുന്നയിച്ചു. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് തമ്പാന്‍ വിശദീകരണം നല്കണമെന്ന് നോട്ടീസ് ആവശ്യപ്പെടുന്നു.

കെഎസ്ഇബിയിലെ അഴിമതിയെക്കുറിച്ചും പ്രതാപവര്‍മ്മതമ്പാന്‍ ആരോപണമുന്നയിച്ചിരുന്നു. ഈ ആരോപണം സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാനും തമ്പാനോട് കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X