Get Updates
Get notified of breaking news, exclusive insights, and must-see stories!

വൈദുതി ജീവനക്കാരുടെ ശമ്പളം കുറയ്ക്കരുത്: പിണറായി

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് പിണറായി. എന്നാല്‍ വൈദ്യുതി ബോര്‍ഡ് പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഏത് പരിഷ്കാരത്തെയും സി പി എം അനുകൂലിക്കും. സപ്തംബര്‍ 13 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി.

വൈദ്യുതി നിരക്ക് വര്‍ധനവിനെതിരായ സമരം ജനങ്ങളുടെ ഒരു വികാര പ്രകടനമായിരുന്നു. എന്നാല്‍ സമരത്തിന്റെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിനോട് യോജിക്കുന്നില്ല. എന്ത് സമരമുണ്ടായും കെ എസ് ആര്‍ ടി സി ബസ് തകര്‍ക്കുന്ന പ്രവണത ശരിയല്ല. അത് കെ എസ് ആര്‍ ടി സിയെ ദുര്‍ബലപ്പെടുത്താനേ ഉതകൂ.

കളക്ടറേറ്റുകളും താലൂക്ക് ഓഫീസുകളും ഉപരോധിച്ച സമരക്കാരെ അറസ്റ് ചെയ്യാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയത് മുഖ്യമന്ത്രിയും സര്‍ക്കാരുമാണ്.

സമരം ചെയ്യേണ്ടവരെ അറസ്റ് ചെയ്യാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അത് നിറേവേറ്റാതിരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ജാതി ഭ്രാന്താണ്. തന്റെ പണം കൊണ്ട് സി പി എം പ്രവര്‍ത്തകരെ ആകര്‍ഷിക്കാമെന്ന് അദ്ദേഹം കരുതേണ്ട.

ആര്‍ എസ് എസിന്റെ വോട്ട് വാങ്ങി അധികാരത്തിലേറിയതു കൊണ്ടാണ് ആ സംഘടനയെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനോട് ആന്റണിയ്ക്ക് വൈമനസ്യം തോന്നുന്നത്.

അബ്കാരി കരാറുകാരന്‍ മണിച്ചനില്‍ നിന്ന് ചില സി പി എം നേതാക്കള്‍ പണം വാങ്ങിയ പ്രശ്നം തങ്ങള്‍ ആഭ്യന്തരമായി കൈകാര്യം ചെയ്തോളാമെന്ന് പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+