ഗള്‍ഫില്‍ എസ്എന്‍ഡിപി സെല്ലുകള്‍
തിരുവനന്തപുരം: ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ദുബായിലും മസ്കറ്റിലും എസ് എന്‍ ഡി പി യോഗം സെല്ലുകള്‍ തുടങ്ങി.
എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
ദുബായിലും മസ്കറ്റിലുമുള്ള മലയാളികള്‍ അവിടെ നേരിടുന്ന പ്രശ്നങ്ങള്‍ സെല്ലിനെ ധരിപ്പിക്കാം. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സെല്‍ സ്വീകരിക്കും. നാട്ടില്‍ തങ്ങളുടെ കുടുംബങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും മലയാളികള്‍ക്ക് സെല്ലിനെ ധരിപ്പിക്കാം.
ആദ്യഘട്ടമെന്ന നിലയില്‍ രണ്ട് സെല്ലുകളാണ് തുടങ്ങുന്നത്. പിന്നീട് കൂടുതല്‍ സെല്ലുകള്‍ ആരംഭിക്കും.
ദുബായില്‍ രാജന്‍ (മൊബൈല്‍ നമ്പര്‍-6240019), പീതാംബരന്‍ (ഫോണ്‍-6451135, പോസ്റ് ബോക്സ്-6723, ദുബായ ്) എന്നിവരെയാണ് ബന്ധപ്പെടേണ്ടത്. മസ്കറ്റില്‍ വി. ടി. ശൈലേശ്വരനെ 788653 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം. ശൈലേശ്വരന്റെ വിലാസം: പോസ്റ് ബോക്സ് നമ്പര്‍-3017, പി സി 112, റുവി, സുല്‍ത്താനേറ്റ് ഒഫ് ഒമാന്‍, ഫാക്സ് നമ്പര്‍ 788653.


Click it and Unblock the Notifications