ലീഗിന്റെ അതൃപ്തി സോണിയയെ ധരിപ്പിച്ചു
ദില്ലി: യു ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ മുസ്ലിം ലീഗിന് അതൃപ്തിയുണ്ടെന്ന് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് എം പി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിലെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പ് വഴക്ക് യു ഡി എഫ് സര്‍ക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്നുണ്ടെന്ന് ഇ. അഹമ്മദ് സോണിയയോട് പറഞ്ഞു.
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം മതിയായ ചര്‍ച്ചകളില്ലാതെയാണ് സ്വീകരിച്ചത്. മതിയായ ചര്‍ച്ചകള്‍ നടത്താതെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ കോഴിക്കോട് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു- സോണിയയുമായുള്ള കൂടിക്കാഴ്ചയില്‍ അഹമ്മദ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയും സോണിയയുമായി കൂടിക്കാഴ്ച നടത്തി. യു ഡി എഫിലെ ഘടകക്ഷികള്‍ തമ്മിലുള്ള അഭിപ്രായ ഐക്യമില്ലായ്മയെയും മന്ത്രിമാര്‍ വ്യത്യസ്തസ്വരത്തില്‍ സംസാരിക്കുന്നതിനെയും കുറിച്ച് പിള്ളയും സോണിയയെ ധരിപ്പിച്ചു.
മുഖ്യമന്ത്രി എ. കെ. ആന്റണിയും കെ. കരുണാകരനും സോണിയയുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഇ. അഹമ്മദിന്റെ സോണിയയുമായുള്ള കൂടിക്കാഴ്ച.
കരുണാകരന്‍ ആന്റണി സര്‍ക്കാരിനെതിരായ വിമര്‍ശനത്തിന് മുനകൂട്ടിയപ്പോള്‍ കരുണാകരന്റെ വിമര്‍ശനങ്ങള്‍ക്ക് ആന്റണി മറുപടി പറഞ്ഞുതുടങ്ങിയിരിക്കുന്ന സാഹചര്യം കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ കൂടുതല്‍ രൂക്ഷമാക്കിയിട്ടുണ്ട്. നേരത്തെ കരുണാകരനുമായി ഒരു ഏറ്റുമുട്ടലിന് താനില്ലെന്ന് വ്യക്തമാക്കിയിരുന്ന ആന്റണി അധികാരത്തിലേറിയതിന് ശേഷം ആദ്യമായാണ് കരുണാകരന്റെ വിമര്‍ശനങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുന്നത്.












Click it and Unblock the Notifications