സൂര്യയുടെ റിസപ്ഷനിസ്റിനെ ചോദ്യം ചെയ്തു
തിരുവനന്തപുരം: വ്യാജരേഖ ചമച്ചതിനെക്കുറിച്ച് അന്വേഷിയ്ക്കുന്ന ക്രൈം ബ്രാഞ്ച് പ്രത്യേക വിഭാഗം സൂര്യ ടി വി ഓഫീസിലെ റിസപ്ഷനിസ്റിനെ ചോദ്യം ചെയ്തു.
25 വയസ്സ് തോന്നിയ്ക്കുന്ന രണ്ട് പേരാണ് രേഖ സൂര്യയുടെ ഓഫീസില്‍ എത്തിച്ചതായി റിസപ്ഷനിസ്റ് ബിന്ദു അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് കരുതുന്നത്. ഓഫീസിലെത്തിയ സംഘം റിസപ്ഷനിസ്റിന്റ കൈയിലാണ് രേഖ കൊടുത്തത്. നല്ല ഉയരവും തടിയും ഉള്ളവരായിരുന്നു അവര്‍. വീണ്ടും കണ്ടാല്‍ അവരെ തിരിച്ചറിയാന്‍ കഴിഞ്ഞേയ്ക്കുമെന്നും ബിന്ദു പറഞ്ഞത്രെ.
ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിമാരായ രാമകൃഷ്ണക്കുറുപ്പ്, ഫിലിപ്പ് എന്നീവര്‍ രണ്ട് മണിയ്ക്കൂര്‍ നേരത്തോളം ബിന്ദുവിനെ ചോദ്യം ചെയ്തു. സൂര്യ ടി വി ലേഖകന്‍ ബി എസ് രാജേഷിനെയും ക്രൈം ബ്രാഞ്ച് ഉദ്വോഗസ്ഥര്‍ ചോദ്യം ചെയ്തു.












Click it and Unblock the Notifications