കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യമുന്നണി യോഗം 24 ന്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഐക്യ ജനാധിപത്യ മുന്നണി ഉന്നതാധികാര സമിതി യോഗം സെപ്തംബര്‍ 24 ന് നടക്കും.

12 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നയോഗം കെ കരുണാകരന്റെ ആവശ്യപ്രകാരമാണ് നീട്ടിവച്ചത്. കരുണാകരനോട് ആലോചിച്ചിട്ടല്ല പുതിയ തീയതി തീരുമാനിച്ചതെങ്കിലും അദ്ദേഹം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

വൈദ്യുതി നിരക്ക് കൂട്ടിയതും പിന്നീട് വര്‍ദ്ധന പിന്‍വലിച്ചതുമായ വിഷയം യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. അതുകൊണ്ട് തന്നെ ഈ യോഗത്തില്‍ തര്‍ക്കങ്ങല്‍ ഉണ്ടാവാനിടയുണ്ട്. വൈദ്യുതി നിരക്ക് കൂട്ടിയതിനെ ഐക്യമുന്നണിയിലെ പല ഘടക കക്ഷികളും പിന്നീട് വിമര്‍ശിച്ചിരുന്നു. മാണി വിഭാഗം കേരളാ കോണ്‍ഗ്രസുകാര്‍ ആയിരുന്നു അതില്‍ മുന്നില്‍. തുടക്കം മുതലേതന്നെ കോണ്‍ഗ്രസിലെ കരുണാകര വിഭാഗം ഇതിന് എതിരായിരുന്നു. ആര്‍ എസ് പി ( ബേബിജോണ്‍) വിഭാഗവും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചതിനെ എതിര്‍ത്തവരാണ്.

കൂട്ടായ ചര്‍ച്ചയ്ക്ക് ശേഷം വര്‍ദ്ധന അംഗീകരിച്ച് പ്രഖ്യാപിച്ചതിന് ശേഷം ഘടക കക്ഷികള്‍ തന്നെ അതിനെ എതിര്‍ത്തതില്‍ മുഖ്യമന്ത്രി എ കെ ആന്റണിയ്ക്ക് പ്രതിഷേധം ഉണ്ട്. ഈ വിഷയമായിരിയ്ക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.

മുഖ്യമന്ത്രി എ കെ ആന്റണിയുടെ ഔദ്വോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചാണ് യോഗം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X