യൂസേഴ്സ് ഫീ പിന്‍വലിക്കുന്നു
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രക്കാരില്‍ നിന്ന് ഈടാക്കുന്ന യൂസേഴ്സ് ഫീ പിന്‍വലിക്കാന്‍ തീരുമാനമായി.
കേന്ദ്ര വ്യോമയാന സെക്രട്ടറി കെ. റോയ് പോളാണ് ഇക്കാര്യം അറിയിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തായാവുന്നതോടെ ഇതുസംബന്ധിച്ച ഉത്തരവുണ്ടാവും.
രാത്രിയിലും കരിപ്പൂരില്‍ വിമാന സര്‍വീസ് നടത്താന്‍ അടുത്ത മാര്‍ച്ചോടെ അനുമതി നല്‍കും. രാത്രിയില്‍ സര്‍വീസ് നടത്തുന്നതിനായി വേണ്ട ക്രമീകരണങ്ങള്‍ ഫിബ്രവരിയോടെ പൂര്‍ത്തിയാവുമെന്ന് റോയിപോള്‍ അറിയിച്ചു.












Click it and Unblock the Notifications