മനീഷയ്ക്കും ശശിലാലിനും കോടതി നോട്ടീസ്
മുംബൈ: വിവാദചിത്രം ഏക് ഛോട്ടിസീ ലൗവ് സ്റോറിയുടെ സംവിധായകന്‍ ശശിലാല്‍ നായര്‍ക്കും നടി മനീഷാ കൊയ്രാളയ്ക്കും മുംബൈ ഹൈക്കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഭരണഘടനയ്ക്കു പുറത്തുള്ള അധികാരകേന്ദ്രങ്ങളെ പ്രശ്നം പരിഹരിക്കുന്നതിന് സമീപിച്ചതാണ് ഹൈക്കോടതി കോടതിയലക്ഷ്യമായി കാണുന്നത്.
നിയമകാര്യങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കെ അതിനെ തെരുവ് യുദ്ധത്തിലേക്കും ബലപ്രയോഗത്തിലേക്കും വലിച്ചിഴക്കുന്നത് കോടതിയലക്ഷ്യമാണെന്ന് നോട്ടീസില്‍ പറയുന്നു. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതിന് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് ഇരുവരും നോട്ടീസിന് മറുപടി നല്‍കണം.
അതിനിനിടെ മനീഷയും ശശിലാല്‍ നായരും സപ്തംബര്‍ 13 വെള്ളിയാഴ്ച വാര്‍ത്താ വിതരണം പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറിയോട് തങ്ങളുടെ നിലപാട് വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായം എഴുതൂ












Click it and Unblock the Notifications