കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് യാത്രാനിരക്ക് കുറഞ്ഞേക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: ഗള്‍ഫ് വിമാനയാത്രാനിരക്ക് വീണ്ടും കുറയുമെന്ന് കേന്ദ്രവ്യോമയാന സെക്രട്ടറിയും എയര്‍ ഇന്ത്യാ ചെയര്‍മാനുമായ റോയ് പോള്‍ പറഞ്ഞു. ഗള്‍ഫിലേക്കുള്ള യാത്രാനിരക്ക് വീണ്ടും കുറയ്ക്കുന്നത് സംബന്ധിച്ച നിര്‍ദേശം എയര്‍ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈയിടെയാണ് ഗള്‍ഫിലേക്കുള്ള വിമാനടിക്കറ്റ്നിരക്കില്‍ വിമാനക്കമ്പനികള്‍ കുറവുവരുത്തിയത്. ഇതിന് പുറമേയായിരിക്കും പുതിയ നിരക്ക് സൗജന്യം.

നെടുമ്പാശേരിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കും ഫ്രാങ്ക് ഫര്‍ട്ടിലേക്കും സര്‍വീസുകള്‍ ഡിസംബര്‍ മൂന്നിന് ആരംഭിക്കും. തല്ക്കാലം നെടുമ്പാശേരിയില്‍ നിന്ന് നേരിട്ടായിരിക്കില്ല, പകരം ചെറിയ വിമാനങ്ങളില്‍ കൊച്ചിയില്‍ നിന്നും യാത്രക്കാരെ മുംബൈയില്‍ എത്തിച്ച ശേഷം അവിടെ നിന്നും നേരിട്ടായിരിക്കും ന്യൂയോര്‍ക്കിലേക്കും ഫ്രാങ്ക് ഫര്‍ട്ടിലേക്കും സര്‍വീസുകള്‍ നടത്തുക.

യുഎഇയിലേക്കുള്ള സര്‍വീസ് ഡിസംബറിലും ഖത്തറിലേക്കുള്ള സര്‍വീസ് മാര്‍ച്ചിലും തുടങ്ങും. ശ്രീലങ്കയിലേക്കുള്ള സര്‍വീസ് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. നെടുമ്പാശേരി വിമാനത്താവളത്തിന്റെ 26 ശതമാനം ഓഹരി എയര്‍പോര്‍ട്ട് അതോറിറ്റി വാങ്ങുന്നത് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ലെന്നും റോയ്പോള്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X