Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ 30 എഞ്ചി. കോളെജുകള്‍ ഈ വര്‍ഷം

കൊച്ചി: കേരളത്തില്‍ 30 എഞ്ചിനീയറിംഗ് കോളെജുകളും നാല് ആയുര്‍വേദ കോളെജുകളും ഈ വര്‍ഷം സ്വകാര്യമേഖലയില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. സപ്തംബര്‍ 14 ശനിയാഴ്ച അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളെജിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഉന്നതവിദ്യാഭ്യാസത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നതില്‍ നിന്നും കേരളം മുക്തിനേടണം. ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന കേരളത്തിലെ കുട്ടികള്‍ക്ക് പഠിക്കാനുള്ള കോളെജുകള്‍ കേരളത്തില്‍ തന്നെയുണ്ടാകണം. - മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രനഗരവികസനമന്ത്രി അനന്ത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്‍ എംപി അധ്യക്ഷനായിരുന്നു. കേന്ദ്ര നഗരവികസനസഹമന്ത്രി ഒ. രാജഗോപാല്‍, ആരോഗ്യമന്ത്രി പി. ശങ്കരന്‍, വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി, മാതാ അമൃതാനന്ദമയീമഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതാസ്വരൂപാനന്ദപുരി എന്നിവര്‍ സംസാരിച്ചു.

ഈവര്‍ഷം പ്രവര്‍ത്തനം തുടങ്ങുന്ന അമൃത മെഡിക്കല്‍ കോളേജില്‍ ആദ്യബാച്ചില്‍ 100 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+