നിരന്തരസമരം പിറകോട്ടടിപ്പിക്കും: മുഖ്യമന്ത്രി
കൊച്ചി: നിരന്തരസമരം കേരളം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമല്ലെന്നും അത് നമ്മെ പിറകോട്ടടിപ്പിക്കുകയേയുള്ളൂവന്നും മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
എല്ലാ പ്രശ്നങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനെ കുറപ്പെടുത്തുന്നത് ശരിയല്ല. കേന്ദ്രം ഭരിക്കുന്നത് ബി ജെ പിയാണ്. അവരുടെ നയങ്ങളും കേരളത്തെ ബാധിക്കുന്നുണ്ട്. സപ്തംബര്‍ 14 ശനിയാഴ്ച കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സര്‍ക്കാരിനെ ഭരിക്കുന്നത് ക്രിസ്തീയ നേതൃത്വമാണെന്ന വെള്ളാപ്പള്ളി നടേശന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ വിസമ്മതിച്ച മുഖ്യമന്ത്രി പൊതുമുതല്‍ നശിപ്പിക്കരുതെന്ന പിണറായി വിജയന്റെ പ്രസ്താവനയെ സ്വാഗതം ചെയ്തു.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് കെ പി സി സി പ്രസിഡന്റാണ്. ഭരണത്തില്‍ മാത്രമാണ് താന്‍ ശ്രദ്ധിക്കുന്നത്- ആന്റണി പറഞ്ഞു.












Click it and Unblock the Notifications