തീവ്രവാദസംഘടന: പൊലീസ് അന്വേഷിക്കും
കൊച്ചി: കേരളത്തിലെ 13 മതതീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിക്കും. സപ്തംബര്‍ 14 ശനിയാഴ്ച മുഖ്യമന്ത്രി ആന്റണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
സംശയകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന 13 സംഘടനകളെ സര്‍ക്കാര്‍ നിരോധിക്കേണ്ട സംഘടനകളുടെ ലിസ്റില്‍ പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഈ സംഘടനകളില്‍ നിന്നുതന്നെ പരാതികള്‍ എത്തിയിട്ടുണ്ട്. അതിനാലാണ് പൊലീസിനെക്കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കുന്നത്. - മുഖ്യമന്ത്രി പറഞ്ഞു.
ഈ സംഘടനകളുടെ ലിസ്റ് പുറത്തിറക്കേണ്ടതില്ലേ എന്ന ചോദ്യത്തിന് അങ്ങിനെ ഒരു ലിസ്റ് പുറത്തിറക്കുന്നത് സംബന്ധിച്ച് തനിക്ക് സംശയമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കേരളത്തിലെ 13 മതതീവ്രവാദ സംഘടനകളുടെ ലിസ്റ് മുഖ്യമന്ത്രി തന്നെയാണ് നേരത്തെ നിയമസഭയില്‍ പ്രഖ്യാപിച്ചത്. വിഎച്ച്പി, ആര്‍എസ്എസ്, ശിവസേന, ബജ്രംഗ് ദള്‍, ഹിന്ദു ഐക്യവേദി, ജം ഇയത്തുല്‍ ഇഫ്സാനിയ, ഇസ്ലാമിക് ദാവാ മൂവ്മെന്റ്, എന്‍ഡിഎഫ്, മജ്ലിസ് തര്‍ബിയതുള്‍ മുസ്ലിമീന്‍, ഇസ്ലാം സാംസ്കാരിക സമിതി, ജമാഅത്ത് എ ഇസ്ലാമി- ഹിന്ദ്, മുസ്ലിം ഐക്യവേദി, ഇസ്ലാമിക് പ്രൊപ്പഗേഷന്‍ കൗണ്‍സില്‍ എന്നീ 13 സംഘടനകളെയാണ് മുഖ്യമന്ത്രി അന്ന് മതതീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചത്.












Click it and Unblock the Notifications