മന്ത്രിസഭാ പുന:സംഘടന വേണം: ഗംഗാധരന്‍
ദില്ലി: കേരളത്തില്‍ മന്ത്രിസഭാ പുന:സംഘടന നടത്തണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയോട് നിയമസഭാകക്ഷി ഉപനേതാവ് എം. പി. ഗംഗാധരന്‍ ആവശ്യപ്പെട്ടു.
യു ഡി എഫിലെ പ്രശ്നങ്ങളെ കുറിച്ചും സര്‍ക്കാരിന്റെ പോരായ്മകളെ കുറിച്ചും കൂടിക്കാഴ്ചയില്‍ താന്‍ സോണിയയെ ധരിപ്പിച്ചതായി ഗംഗാധരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭയിലെ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമമെന്ന നിലയിലാണ് പുന:സംഘടന വേണമെന്ന് താന്‍ നിര്‍ദേശിച്ചത്.
കേരളത്തിലെ ഭരണത്തിലും പാര്‍ട്ടി പ്രവര്‍ത്തനത്തിലും തനിക്ക് അതൃപ്തിയുണ്ടെന്ന് സോണിയ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഗംഗാധരന്‍ പറഞ്ഞു.
മന്ത്രിസഭയില്‍ ഐക്യമില്ലെന്നും മന്ത്രിമാര്‍ കൂട്ടുത്തരവാദിത്വമില്ലാതെ പെരുമാറുന്നുവെന്നും പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും മുഖ്യമന്ത്രിയാണ് കാരണക്കാരന്‍ എന്ന് താന്‍ കരുതുന്നില്ല.
ഐ ഗ്രൂപ്പ് നേതാവ് എന്ന നിലയിലല്ല കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് എന്ന നിലയിലാണ് താന്‍ സോണിയയെ കണ്ടത്.
കോണ്‍ഗ്രസ് നേതാക്കളായ അര്‍ജുന്‍സിംഗ്, അംബികാസോണി, വയലാര്‍ രവി എന്നിവരുമായും ഗംഗാധരന്‍ കൂടിക്കാഴ്ച നടത്തി.












Click it and Unblock the Notifications