Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്റര്‍നാഷല്‍ സ്കൂളിന് സപ്തംബര്‍ 16ന് തറക്കല്ലിടും

തിരുവനന്തപുരം: തിരുവനന്തപുരം ഇന്റര്‍നാഷല്‍ സ്കൂളിന് സപ്തംബര്‍ 16ന് മുഖ്യമന്ത്രി എ. കെ. ആന്റണി തറക്കല്ലിടും.

ഒമ്പത് മാസത്തിനകം സ്കൂള്‍ കെട്ടിട നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമെന്ന് ജോര്‍ജ് എം. തോമസ് അറിയിച്ചു. ആദ്യവര്‍ഷം കിന്റര്‍ഗാര്‍ടന്‍ മുതല്‍ ഏഴാം ക്ലാസ് വരെയായിരിക്കും ക്ലാസുകള്‍ ആരംഭിക്കുന്നത്. മറ്റ് ക്ലാസുകള്‍ പിന്നീട് തുടങ്ങും.

20 കോടിയാണ് പദ്ധതിച്ചെലവ്. അന്തര്‍ദേശീയ നിലവാരമുള്ള പാഠ്യപദ്ധതിയായിരിക്കും സ്കൂളില്‍.

അക്കാദമിക് പഠനത്തോടൊപ്പം ശാരീരികക്ഷമതയ്ക്കും വ്യക്തിത്വവികസനത്തിനും സ്കൂള്‍ ഊന്നല്‍ നല്‍കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ വിജയരാഘവന്‍ പറഞ്ഞു. ജീവിതത്തില്‍ ലക്ഷ്യങ്ങള്‍ നേടുന്നതിന് വിദ്യാര്‍ഥികളെ സന്നദ്ധരാക്കും. സമൂഹത്തോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന് അവരെ സജ്ജരാക്കും.

സാമൂഹിക വികസന പരിപാടികള്‍, കൃഷി, പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളുമായി വിദ്യാര്‍ഥികളെ ബന്ധപ്പെടുത്തും.

സ്കൂളിന്റെ ഭരണസമിതിയില്‍ വിവിധ മേഖലകളിലെ പ്രഗത്ഭര്‍ അംഗങ്ങളാണ്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എക്ലിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എസ്. മഹാലിംഗം, ടെക്നോപാര്‍ക്ക് ഫൗണ്ടര്‍ സി ഇ ഒ ജി. വിജയരാഘവന്‍ എന്നിവര്‍ ഭരണസമിതിയില്‍ അംഗങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+