കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷിനെതിരെ കോണ്‍ഗ്രസ് യൂണിയന്‍

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകള്‍ സമരത്തിനൊരുങ്ങുന്നു.

കോണ്‍ഗ്രസിന്റെ തൊഴിലാളി സംഘടനയായ കേരള സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയനും മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ തീരുമാനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്.

യു ഡി എഫില്‍ ചര്‍ച്ച ചെയ്യാതെയും മുഖ്യമന്ത്രിയുമായി ആലോചിക്കാതെയുമാണ് മന്ത്രി പ്രത്യേക ഗ്രേഡ് വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് യൂണിയന്റെ ആരോപണം.

എം എല്‍ എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തമ്പാനൂര്‍ രവിയും യൂണിയന്‍ നേതാക്കളും മുഖ്യമന്ത്രി എ. കെ. ആന്റണിയുമായും കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനുമായും ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തും. കെ എസ് ആര്‍ ടി സി പ്രധാന ഓഫീസിന് മുന്നില്‍ സപ്തംബര്‍ 24ന് ധര്‍ണ നടത്താനും യൂണിയന്‍ തീരുമാനിച്ചിട്ടുണ്ട്.

അതേ സമയം പ്രത്യേക ഗ്രേഡ് എടുത്തുകളയുന്നത് ശമ്പളം വെട്ടിക്കുറക്കലായി കാണാന്‍ പറ്റില്ലെന്നാണ് കെ എസ് ആര്‍ ടി സി അധികൃതരുടെ നിലപാട്. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയറക്ടറായിരുന്ന ജെയിംസ് ജോസഫാണ് സര്‍ക്കാരിന്റെ അനുവാദമില്ലാതെ പ്രത്യേക ഗ്രേഡ് നല്‍കാന്‍ തീരുമാനിച്ചത്. ക്രമവിരുദ്ധമായതിനാല്‍ ഈ തീരുമാനം റദ്ദാക്കുകയാണെന്നാണ് കെ എസ് ആര്‍ ടി സി അധികൃതര്‍ പറയുന്നത്.

പ്രത്യേക ഗ്രേഡ് എടുത്തുകളയുന്നതിനെതിരെ പ്രക്ഷോഭം തുടങ്ങുമെന്ന് സി പി എമ്മും സൂചന നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X