വ്യവസായം: സമീപനത്തില്‍ മാറ്റം വേണം
തിരുവനന്തപുരം: കേരളത്തിന്റെ വ്യാവസായിക വളര്‍ച്ച നമ്മുടെ സഹകരണ മനോഭാവത്തെ ആശ്രയിച്ചിരിക്കുമെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചൈനാ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ മന്ത്രി സപ്തംബര്‍ 14 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ചൈനയില്‍ വ്യവസായരംഗം അമ്പത് ശതമാനം സ്വകാര്യവല്‍ക്കരിച്ചിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിച്ചതിലൂടെ 30 ലക്ഷം പേര്‍ക്കാണ് അവിടെ തൊഴില്‍ നഷ്ടപ്പെട്ടത്.
വ്യവസായ രംഗത്തോടുള്ള സമീപനത്തില്‍ ചൈന മാറ്റം വരുത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടാത്ത വിധം വ്യവസായരംഗം മുന്നോട്ടു കൊണ്ടുപോവുക എന്ന നയം ചൈനയ്ക്ക് ഇപ്പോഴില്ല.
ചൈനാ സന്ദര്‍ശനത്തിനിടയില്‍ ഐടി, വ്യവസായരംഗങ്ങളുമായി ബന്ധപ്പെട്ട് ചില ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇത് നടപ്പിലാവുന്നതിന് നാം സഹകരണ മനോഭാവം കാട്ടേണ്ടതുണ്ട്- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications