Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം ജന്മവുമായി ഇസഹാഖ് കുരിക്കള്‍

മഞ്ചേരി: രണ്ടാം ജന്മത്തിന്റെ ആഹ്ലാദത്തോടെ ഇസ്ഹാഖ് കുരിക്കള്‍ എംഎല്‍എ സ്വന്തം തട്ടകത്തില്‍ തിരിച്ചെത്തി. നാലുമാസക്കാലം രോഗക്കിടക്കയില്‍ കിടന്ന ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിഞ്ഞതില്‍ ഇസ്ഹാഖ് കുരിക്കള്‍ എല്ലാവര്‍ക്കും നന്ദി പറയുന്നു.

ഇസ്ഹാഖ് കുരിക്കളെ മരണത്തിന്റെ വക്കിലേക്ക് തള്ളിവിട്ടത് ഒരു വാഹനാപകടമായിരുന്നു. മെയ് അഞ്ചിന് വള്ളുവമ്പ്രത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ കുരിക്കള്‍ ഏറെ നാള്‍ അബോധാവസ്ഥയിലായിരുന്നു. ഇപ്പോള്‍ ഇസഹാഖ് കുരിക്കള്‍ എല്ലാവരെയും തിരിച്ചറിയുന്നു. ജനങ്ങളോട് പഴയ രാഷ്ട്രീയക്കാരനെപ്പോലെ തന്നെ കുശലം ചോദിക്കുന്നു.

രോഗക്കിടക്കയില്‍ നിന്ന് മടങ്ങിയെത്തിയശേഷം വീണ്ടും ഇസഹാഖ് കുരിക്കള്‍ രാഷ്ട്രീയത്തില്‍ സജീവമാകുകയാണ്. സന്ദര്‍ശകരെ സ്വീകരിക്കാറുള്ള ഹാളില്‍ തന്റെ സ്ഥിരം കസേരയില്‍ ഇരുന്ന് നിയമസഭയില്‍ നിന്നെത്തി കുന്നുകൂടിക്കിടക്കുന്ന തപാലുകള്‍ കഴിഞ്ഞ ദിവസം അദ്ദേഹം പൊട്ടിച്ച് വായിച്ചു. ഇപ്പോള്‍ വീട്ടിലേക്ക് വരുന്ന ഫോണ്‍വിളികള്‍ക്കും അദ്ദേഹം നേരിട്ട് മറുപടി പറയുന്നു.

രാഷ്ട്രീയത്തിലേക്കും ജനസേവനത്തിലേക്കുമുള്ള തന്റെ തിരിച്ചുവരവ് പ്രഖ്യാപിക്കാനുള്ള തിടുക്കത്തിലാണ് ഇസഹാഖ് കുരിക്കള്‍. സപ്തംബര്‍ 16ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ മൂര്‍ക്കനാട്-മൈത്ര-കൂത്തുപറമ്പ്-വലിയ വെണ്ടേക്ക് റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ അക്ഷമയോടെ കാത്തിരിക്കുകയാണ് മഞ്ചേരിക്കാരുടെ പ്രിയപ്പെട്ട ഈ എംഎല്‍എ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+