മരണം വരെ ഉപവാസിക്കാന്‍ മദനികുടുംബം
തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മദനിയുടെ കുടുംബം മരണം വരെ നിരാഹാരം നടത്തും. നിരാഹാരം തുടങ്ങാനുള്ള തീയതി സപ്തംബര്‍ 16 തിങ്കളാഴ്ച തീരുമാനിക്കും.
തിങ്കളാഴ്ച മദനിയുടെ കുടുംബാംഗങ്ങളും പിഡിപി ിനേതാക്കളും കോയമ്പത്തൂര്‍ ജയിലില്‍ മദനിയെ സന്ദര്‍ശിക്കുന്നുണ്ട്. സന്ദര്‍ശനത്തിന് ശേഷം നിരാഹാരം തുടങ്ങേണ്ട തീയതി തീരുമാനിക്കും. നിരാഹാരം തുടങ്ങുന്ന ദിവസം പിഡിപി കേരളമൊട്ടാകെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് സപ്തംബര്‍ 14 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പിഡിപി കേന്ദ്രകമ്മിറ്റിയംഗം പൂന്തുറ സിറാജ് അറിയിച്ചു.
ആന്റണി സര്‍ക്കാരാണ് മദനിയുടെ മോചനത്തിന് തടസ്സം നില്ക്കുന്നതെന്നും പൂന്തുറ സിറാജ് ആരോപിച്ചു.












Click it and Unblock the Notifications