പിള്ളയുടെ ആരോപണം മുരളി തള്ളി
തിരുവനന്തപുരം: മന്ത്രി ഗണേഷ്കുമാറിനെതിരെയെന്നല്ല, ആര്‍ക്കെതിരെയും താന്‍ ആസൂത്രിതനീക്കം നടത്തുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. സപ്തംബര്‍ 14 ശനിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുരളീധരന്‍.
ഗണേഷിനെതിരെ മുരളി ആസൂത്രിതനീക്കം നടത്തുന്നതായി ആര്‍എസ്പി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള ആരോപിച്ചിരുന്നു. യുഡിഎഫ് ഘടകകക്ഷികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് താന്‍ അഭിപ്രായപ്പെട്ടിരുന്നു. യുഡിഎഫ് ഘടകകക്ഷികള്‍ക്കിടയില്‍ അഭിപ്രായസമന്വയം ഉണ്ടാകണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. - മുരളീധരന്‍ പറഞ്ഞു.
എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ 24ന് ചേരാനിരിക്കുന്ന യുഡിഎഫ് ലെയ്സണ്‍ കമ്മിറ്റിയില്‍ പറയട്ടെ. അവിടെ വിശദമായി ഇക്കാര്യം ചര്‍ച്ച ചെയ്യാവുന്നതാണ്. - മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications