ഗണേഷിനെതിരായ വിമര്‍ശനം ആസൂത്രിതം
കോഴിക്കോട്: മന്ത്രി കെ. ബി. ഗണേഷ്കുമാറിനെതിരായി ചിലര്‍ നിരന്തര വിമര്‍ശനം ആസൂത്രിതമാണെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു.
സപ്തംബര്‍ 14 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിനയം മോശപ്പെട്ട കാര്യമല്ല. ആര്‍ക്കും മന്ത്രിയാവാം. എന്നാല്‍ എല്ലാവര്‍ക്കും അഭിനയിക്കാനാവില്ല. ഗണേഷ്കുമാറിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പിള്ള പറഞ്ഞു.
ഗണേഷ് മന്ത്രിയെന്ന നിലയില്‍ മോശക്കാരനല്ലെന്നാണ് പൊതുജനാഭിപ്രായമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications