Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിയും പത്മജയും മന്ത്രിമാരാകുമോ?

ആലുവ: പ്രതിസന്ധികളില്‍ ആടിയുലയുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ വീണ്ടെടുക്കാന്‍ മന്ത്രിസഭയില്‍ കാതലായ മാറ്റം വരുത്താന്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ ഫോര്‍മുല തേടുന്നു.

പല ഫോര്‍മുലകളും ഇപ്പോള്‍ തലസ്ഥാനത്ത് കറങ്ങിനടക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ടത് കരുണാകരന്റെ മകള്‍ പത്മജയും യുഡിഎഫിന്റെ പ്രധാനസൂത്രധാരനായ ഉമ്മന്‍ചാണ്ടിയും മന്ത്രിസഭയില്‍ എത്തിയേക്കുമെന്നതാണ്. പകരം രണ്ടു പേരുടെ തലകള്‍ ഉരുളുമെന്നും പറഞ്ഞുകേള്‍ക്കുന്നു. അതില്‍ ഒന്ന് ശങ്കരനാരായണനും മറ്റൊന്ന് കടവൂര്‍ ശിവദാസനും ആണ്.

ധനമന്ത്രിയെന്ന നിലയ്ക്ക് ശങ്കരനാരായണന്‍ തികഞ്ഞ പരാജയമാണെന്ന വാദത്തിന് ആക്കംകൂടുകയാണ്. സാമ്പത്തികഞെരുക്കത്തിന്റെ പേരില്‍ ഏറെ ആരോപണങ്ങള്‍ കേള്‍ക്കേണ്ടിവരുന്ന സര്‍ക്കാരിനെ ആ നാണക്കേടുകളില്‍ നിന്ന് കരകയറ്റാനോ എഡിബി വായ്പയുടെ പേരില്‍ വിമര്‍ശകരുടെ വായടപ്പിക്കാനോ ശങ്കരനാരായണന് കഴിഞ്ഞിട്ടില്ല. ഇതിനെല്ലാം പരിഹാരമായി ശക്തനായ ഉമ്മന്‍ചാണ്ടിയെ ധനകാര്യച്ചുമതല ഏല്പിക്കാനുള്ള ആലോചന ശക്തമായി അണിയറയില്‍ നടക്കുന്നു.

വൈദ്യുതിനിരക്ക് വര്‍ധനയും തുടര്‍ന്ന് പ്രതിപക്ഷസമരം മൂലം അത് അപ്പാടെ പിന്‍വലിച്ചതും വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്റെ കഴിവുകേടായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. വൈദ്യുതിമേഖലയില്‍ ശക്തമായ പരിഷ്കരണങ്ങള്‍ തുടങ്ങുന്ന വേളയില്‍ കുറെക്കൂടി ശക്തനായ ഒരു മന്ത്രി വേണമെന്ന വാദത്തിനും ബലം കൂടിയിട്ടുണ്ട്. കടവൂരിന് പകരം പത്മജയെ മന്ത്രിയാക്കിയാല്‍ ഒരു വെടിക്ക് രണ്ടു പക്ഷി എന്നതായിരിക്കും ആന്റണിയുടെ നേട്ടം. വൈദ്യുതി നിരക്ക് കൂട്ടിയ ഉടനെ സുഖചികിത്സയ്ക്ക് പോയ ദുര്‍ബലനായ കടവൂരിനെ മാറ്റാം, ഒപ്പം കരുണാകരന്റെ വായടപ്പിക്കുകയുമാവാം.

ഇപ്പോള്‍ ആന്റണിയ്ക്ക് പ്രതിപക്ഷത്തേക്കാള്‍ ശല്ല്യക്കാരനായിരിക്കുന്നത് കരുണാകരനാണ്. മകള്‍ പത്മജയെ മന്ത്രിയാക്കുക എന്ന ലക്ഷ്യം ഏതുവിധേനെയും നേടിയെടുക്കാനായി രംഗത്തെത്തിയിട്ടുള്ള കരുണാകരനെ തൃപ്തിപ്പെടുത്തിയാല്‍ ആന്റണി സര്‍ക്കാരിന് പിന്നെ പ്രതിപക്ഷത്തെ മാത്രമേ നേരിടേണ്ടതായി വരൂ. തല്ക്കാലം സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ നിന്ന് കരുണാകരനെ ഒഴിവാക്കുകയും ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+