കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

53 ആര്‍ടിഒ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: 53 ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് വകുപ്പ് സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

ആഗസ്ത് ഒമ്പതിന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടിയ്ക്ക് ശുപാര്‍ശ. പരിശോധനയില്‍ വ്യാപകമായി ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു.

രണ്ട് ആര്‍ ടി ഒമാര്‍, ഏഴ് ജോയിന്റ് ആര്‍ ടി ഒമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, അസിസ്റന്റ് ഇന്‍സ്പെക്ടര്‍മാര്‍, ക്ലാര്‍ക്കുമാര്‍ എന്നിവര്‍ അച്ചടക്ക നടപടിയ്ക്ക് വിധേയരാവുന്ന ഉദ്യോഗസ്ഥരില്‍ പെടും. ഇവരെ അടിയന്തിരമായി സ്ഥലം മാറ്റുകയും ഇവര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഓപ്പറേഷന്‍ മാരുതി എന്ന പേരില്‍ 14 ആര്‍ ടി ഓഫീസുകളിലും ഏഴ് സബ് ആര്‍ ടി ഓഫീസുകളിലുമാണ് വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X