Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ട്രോംഗ്റൂമില്‍ നിന്ന് ചന്ദനം കവര്‍ന്നു

പാലക്കാട്: ഒലവക്കോട് ഫോറസ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസിലെ വനംവകുപ്പിന്റെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന രണ്ട് കോടിയോളം വിലവരുന്ന ചന്ദനവും ആനക്കൊമ്പും കവര്‍ച്ച ചെയ്തു.

ചില കള്ളക്കടത്ത് കേസുകളിലായി പിടിച്ചെടുത്തിരുന്ന ചന്ദനവും ആനക്കൊമ്പുമാണ് മോഷ്ടിക്കപ്പെട്ടത്. 1425 കിലോഗ്രാം ചന്ദനവും 582 ലിറ്റര്‍ ചന്ദനത്തൈലവും 55 കിലോഗ്രാം ആനക്കൊമ്പുമാണ് ഫോറസ്റ് അധികൃതരുടെ മൂക്കിന്‍തുമ്പില്‍ നിന്ന് മോഷണം പോയത്.

ഫോറസ്റ് ഫ്ലൈയിംഗ് സ്ക്വാഡ് ഡിവിഷന്‍ ഓഫീസും പൊലീസ് സബ് ഇന്‍സ്പെക്ടറുടെ ഓഫീസിനും അടുത്തുള്ള സ്ട്രോംഗ് റൂമില്‍ നിന്നാണ് കവര്‍ച്ച നടന്നത്.

കവര്‍ച്ച നടന്നത് രണ്ട് മാസം മുമ്പെങ്കിലുമാണെന്നാണ് കരുതുന്നത്. സപ്തംബര്‍ 12 വ്യാഴാഴ്ച ചില കള്ളക്കടത്ത് സാധനങ്ങള്‍ വെക്കാനായി സ്ട്രോംഗ് റൂം തുറന്നപ്പോഴാണ് കോടികള്‍ വിലവരുന്ന ചന്ദനവും ആനക്കൊമ്പും അപ്രത്യക്ഷമായിരിക്കുന്നത് കണ്ടത്.

ഗ്യാസ് കട്ടര്‍ കൊണ്ട് മുറിച്ചാണ് സ്ട്രോംഗ് റൂം തുറന്നിരിക്കുന്നതെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. കള്ളക്കടത്ത് സാധനങ്ങള്‍ പൂര്‍ണമായും കവര്‍ച്ച ചെയ്തിട്ടുണ്ട്.

ഗ്യാസ് കട്ടര്‍ കൊണ്ട് സ്ട്രോംഗ് റൂം മുറിക്കണമെങ്കില്‍ അതിന് അഞ്ച് മണിക്കൂറെങ്കിലുമെടുക്കും. ഇത്രയും ഭാരമുള്ള സാധനങ്ങള്‍ ഒരു വാഹനത്തിലേ കൊണ്ടുപോകാന്‍ കഴിയൂ. ഓഫീസ് കോമ്പൗണ്ടില്‍ വാഹനം കൊണ്ടുവന്ന് ഇത്രയും സാധനങ്ങള്‍ കൊണ്ടുപോയിട്ടും ആരും അറിഞ്ഞില്ലയെന്നത് ദുരൂഹത വളര്‍ത്തുന്നു.

ഇതിന് മുമ്പും മോഷണശ്രമം നടന്നിട്ടുണ്ടെന്നാണ് ഫോറസ്റ് ഓഫീസ് അധികൃതര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+