കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ പഠനശേഷി കൂട്ടാന്‍ ശിഷ്യ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കുട്ടികളുടെ പഠനശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യവുമായി ശിഷ്യ റിസോഴ്സ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. സംഘര്‍ഷമില്ലാത്ത സൗഹൃദാന്തരീക്ഷത്തില്‍ ജീവിതത്തില്‍ നേരിട്ട് കാര്യങ്ങള്‍ പഠിപ്പിക്കുക എന്നതാണ് ഇവിടുത്തെ പഠനരീതിയെന്ന് ശിഷ്യ റിസോഴ്സ് സെന്റര്‍ കണ്‍സള്‍ട്ടന്റ് സുചിത്ര നാരായണന്‍ പറഞ്ഞു.

പുസ്തകങ്ങളില്‍ നിന്ന് പഠിക്കുന്നതിനു പകരം കൈകള്‍ കൊണ്ട്കാര്യങ്ങള്‍ ചെയ്ത് പഠിച്ചാല്‍ തലച്ചോര്‍ അക്കാര്യം നേരിട്ട് സ്വാംശീകരിക്കുമെന്ന് ലോകമെങ്ങും നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നുണ്ടെന്ന് സുചിത്ര നാരായണന്‍ പറഞ്ഞു. ധ്രുവ് എജ്യുക്കേഷണല്‍ ട്രസ്റ് ആണ് ശിഷ്യ റിസോഴ്സ് സെന്ററിനു പിന്നില്‍. ചെന്നൈയിലെ ആല്‍ഫ ടു ഒമേഗ പഠനകേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം കഴിഞ്ഞെത്തിയവരാണ് ഇവിടുത്തെ അധ്യാപകര്‍.

ഒരു കുട്ടി പഠനത്തിന്റെ കാര്യത്തില്‍ പിറകിലാവാന്‍ പല കാരണങ്ങളുമുണ്ട്. സ്കൂള്‍ മാറ്റം, മാതൃഭാഷയിലല്ലാത്ത വിദ്യാഭ്യാസം, പോഷകാഹാരക്കുറവ്, ശാരീരികവിഷമതകള്‍, കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷിക്കുറവ്, വൈകാരിക പ്രശ്നങ്ങള്‍ എന്നിങ്ങനെ ഒരു കുട്ടി പഠനത്തില്‍ പുറകിലാകുന്നതിന് പല കാരണങ്ങളുമുണ്ട്. കൃത്യമായി കുട്ടിയുടെ പഠനദൗര്‍ബല്യങ്ങള്‍ മനസ്സിലാക്കി വഴികാട്ടിക്കൊടുത്താല്‍ കുട്ടികള്‍ മിടുക്കരാകും. - സുചിത്ര നാരായണന്‍ അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X