ലാദന്റെ അനുയായികള്‍ പിടിയില്‍
ഇസ്ലാമാബാദ് : യുഎസില്‍ സപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററിന് നേരെ നടന്ന ആക്രമണത്തില്‍ പങ്കുള്ളതായി കരുതുന്ന രണ്ട് അല്‍ക്വെയ്ദ ഭീകരര്‍ പാകിസ്ഥാനില്‍ പിടിയിലായി. ഖാലിദ് ഷേഖ് മുഹമ്മദ്, റംസി ബിന്‍ അല്‍ ഷിബ് എന്നിവരെയാണ് പാക് പട്ടാളം പിടികൂടിയത്.
ഒസാമ ബിന്‍ ലാദന്റെ അടുത്ത അനുയായിയാണ് ഖാലിദ് ഷേഖ് മുഹമ്മദ്. സപ്തംബര്‍ 11ന് നടന്ന ആക്രമണം ആസൂത്രണം ചെയ്ത പ്രധാനിയാണ് റംസി ബിന്‍ അല്‍ ഷിബ്. ഇവര്‍ ഇരുവരും ഒളികേന്ദ്രത്തില്‍ ഇരുന്ന് കഴിഞ്ഞയാഴ്ച അല്‍ ജസീറ ടിവിയ്ക്ക് അഭിമുഖം നല്‍കിയിരുന്നു. എങ്ങിനെയാണ് അമേരിക്കയില്‍ താന്‍ ആക്രമണം ആസൂത്രണം ചെയ്തതെന്ന് റംസി ബില്‍ അല്‍ ഷിബും ഖാലിദ് ഷേഖ് അഹമ്മദും ആ അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇരുവരുടെയും അറസ്റുണ്ടായിരിക്കുന്നത്.
ഇതില്‍ ഖാലിദ് ഷേഖ് മുഹമ്മദിന്റെ തലയ്ക്ക് യുഎസ് സര്‍ക്കാര്‍ 108.80 കോടി രൂപ വിലയിട്ടിരുന്നു. പാകിസ്ഥാനിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി അല്‍ ക്വെയ്ദയുമായി അടുത്ത ബന്ധമുള്ള ഒമ്പതു പേരെ സപ്തംബര്‍ 14 ശനിയാഴ്ച പിടികൂടി. ഇതില്‍ ഭൂരിഭാഗവും അറബികളായ അല്‍ക്വെയ്ദ പ്രവര്‍ത്തകരാണ്.
മുഹമ്മദിന്റെ അറസ്റ് ലാദനെ വേട്ടയാടാന്‍ സഹായകരമായ വിവരങ്ങള്‍ ലഭിക്കാന്‍ സഹായകരമാകുമെന്ന് വിശ്വസിക്കുന്നു.
ഇതുവരെ തീവ്രവാദത്തിനെതിരായി നടത്തിയ യുദ്ധത്തില്‍ പ്രധാന അധ്യായമായിരുന്നു യെമനി സ്വദേശി റംസി ബിന്‍ അല്‍ ഷിബിന്റെ അറസ്റെന്ന് ദി ഗാര്ഡിയന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വേള്‍ഡ് ട്രേഡ് സെന്ററിന്റെ ടവറിലേക്ക് വിമാനം ഇടിച്ചുകയറ്റിയ മുഹമ്മദ് അത്തയുടെ ജര്‍മ്മനിയിലെ മുറിയില്‍ താമസിച്ചയാളാണ് അല്‍ ഷിബ്. ലോകവ്യാപാരകേന്ദ്രത്തിലേയ്ക്ക് വിമാനം ഇടിച്ചുകയറ്റിയ മുഹമ്മദ് അത്തയുടെ അടുത്ത സുഹൃത്തായിരുന്നു റംസി .
ന്യൂയോര്‍ക്കിലും വാഷിംഗ്ടണിലും നടന്ന ആക്രമണത്തിന് നേതൃത്വം കൊടുത്ത 20 വിമാനറാഞ്ചികളില്‍ അംഗമായിരുന്നു റംസി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications