Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിങ്ങളെ അധിക്ഷേപിച്ച് മോഡി

ദില്ലി: ഗുജറാത്തില്‍ ഗൗരവ് യാത്ര നടത്തുന്ന മുഖ്യമന്ത്രി നരേന്ദ്രമോഡി മുസ്ലിങ്ങളെ പരസ്യമായി അധിക്ഷേപിച്ച് പ്രസംഗിച്ചതായി ആരോപണം. മുസ്ലിങ്ങളെ പരിഹസിച്ചുകൊണ്ടുള്ള മോഡിയുടെ പ്രസംഗം സപ്തംബര്‍ 15 ഞായറാഴ്ച സ്റാര്‍ ന്യൂസ് സംപ്രേഷണം ചെയ്തു.

നരേന്ദ്രമോഡിയുടെ ഗൗരവ് യാത്ര ഗുജറാത്തിലെ മുസ്ലിങ്ങള്‍ക്കെതിരെയുള്ള യാത്രയാണെന്ന കോണ്‍ഗ്രസ് വിമര്‍ശനം ശരിവയ്ക്കുന്നതായിരുന്നു മോഡിയുടെ പ്രസംഗം. സപ്തംബര്‍ ഒമ്പതിനാണ് നരേന്ദ്രമോഡി ഗൗരവ് യാത്ര തുടങ്ങിയത്.

മോഡി സപ്തംബര്‍ ഒമ്പതിന് മെഹ്സാന ജില്ലയിലെ ബെസ്രാജ് ഗ്രാമത്തില്‍ നടത്തിയ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. നേരത്തെ ഈ പ്രസംഗത്തെക്കുറിച്ച് മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നെങ്കിലും വേണ്ടത്ര തെളിവുകളില്ലെന്ന കാരണം പറഞ്ഞ് ഗുജറാത്ത് സര്‍ക്കാര്‍ അത് തള്ളിക്കളയുകായിരുന്നു. ഈ സാഹചര്യത്തിലാണ് സ്റാര്‍ ന്യൂസ് മോഡിയുടെ പ്രസംഗത്തിന്റെ ഓഡിയോ ടേപ്പ് സംപ്രേഷണം ചെയ്തത്.

ദേശീയന്യൂനപക്ഷകമ്മിഷനും മോഡിയുടെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട കസെറ്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഗൗരവ് യാത്രയ്ക്കിടയില്‍ മോഡി നടത്തിയ വര്‍ഗ്ഗീയവികാരം ആളിക്കത്തിക്കുന്ന പ്രസംഗത്തെക്കുറിച്ച് സംസ്ഥാന ഇന്റലിജന്‍സ് വകുപ്പ് ആഭ്യന്തരച്ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയ്ക്ക് സപ്തംബര്‍ 12ന് റിപ്പോര്‍ട്ടയച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+