കേരളത്തില്‍ ബിജെപി മൂന്നാംമുന്നണി
ദില്ലി: എന്‍എസ്എസ്, എസ്എന്‍ഡിപി എന്നീ സാമുദായിക സംഘടനകളെ ഉള്‍പ്പെടുത്തി കേരളത്തില്‍ മൂന്നാംമുന്നണി രൂപീകരിക്കും. സപ്തംബര്‍ 15 ഞായറാഴ്ച ദില്ലിയില്‍ ചേര്‍ന്ന് ബിജെപി കേന്ദ്രനേതൃയോഗമാണ് ഈ തീരുമാനമെടുത്തത്.
യുഡിഎഫ്, എല്‍ഡിഎഫ് എന്നീ മാതൃകയിലാണ് ബിജെപി മൂന്നാം മുന്നണി രൂപീകരിക്കുകയെന്ന് ദില്ലിയില്‍ ബിജെപി ദേശീയപ്രസിഡന്റ് വെങ്കയ്യ നായിഡു പറഞ്ഞു. കേരളത്തില്‍ സാമൂഹികാടിത്തറ ശക്തിപ്പെടുത്താനാണ് ബിജെപി നീക്കം. അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പി.സി. തോമസിന്റെ പാര്‍ട്ടിയുള്‍പ്പെടെയുള്ള പ്രാദേശികകക്ഷികളുടെ പിന്തുണ ബിജെപി തേടുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വിജയം നേടി കേന്ദ്രഭരണം ഉറപ്പിക്കുക എന്നതാണ് ബിജെപിയുടെ തന്ത്രം. പുതിയ മുന്നണിയുടെ പ്രചരണാര്‍ത്ഥം ഗ്രാമങ്ങളിലേക്ക് എന്ന പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കാനും ബിജെപി ഉദ്ദേശിക്കുന്നതായി വെങ്കയ്യ നായിഡു പറഞ്ഞു.


Click it and Unblock the Notifications