കെഎസ്ആര്‍ടിസി: ഐഎന്‍ടിയുസി സമരത്തിന്
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കാനുള്ള നടപടിയ്ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐ.എന്‍.റ്റി.യു.സി. പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ ജീവനക്കാര്‍ സര്‍ക്കാരുമായി സഹകരിക്കണമെന്ന കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ ആഹ്വാനം തള്ളിക്കളഞ്ഞുകൊണ്ടാണ് ഐഎന്‍ടിയുസി സമരത്തിനിറങ്ങുന്നത്.
പത്മജാവേണുഗോപാലിന്റെ നേതൃത്വത്തിലുള്ള കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫഡറേഷനാണ് ശബളം കുറയ്ക്കുന്നതിനെതിരെ രംഗത്തിറങ്ങുന്നത്. ജീവനാക്കാരുടെ ആവശ്യങ്ങള്‍ വെട്ടികുറയ്ക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കാനാണ് സംസ്ഥാന കമ്മറ്റിയുടെ തീരുമാനമെന്ന് സംഘടനാനേതാക്കള്‍ അറിയിച്ചു.
കെഎസ്ഇബിയിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചാല്‍ സമരത്തിനിറങ്ങുമെന്ന് പ്രതിപക്ഷ സംഘടനകള്‍ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വൈദ്യുതി ബോര്‍ഡിലെ ശമ്പളപരിഷ്കരണങ്ങളുടെ പേരില്‍ കേരളം വീണ്ടും സമരാന്തരീക്ഷത്തിലേക്ക് നീങ്ങുമെന്നുറപ്പായി.












Click it and Unblock the Notifications