ഐടി ക്വിസ് ശ്രദ്ധേയമായി
തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ടിസിഎസ് സംഘടിപ്പിച്ച ഐടി ക്വിസ് ശ്രദ്ധേയമായി. സംസ്ഥാനത്തെ 120 സ്കൂളുകളില്‍ നിന്നായി 700 ടീമുകള്‍ ക്വിസില്‍ പങ്കെടുത്തു.
വിവരസാങ്കേതികരംഗത്തെ അറിവില്‍ ഒട്ടും പിറകിലല്ലെന്ന് തെളിയിക്കുന്നതായിരുന്നു കേരളത്തിലെ കുട്ടികളുടെ പ്രകടനം. ഐടി രംഗത്തെ കമ്പനികളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും കുട്ടികള്‍ ഏറെ അറിവുള്ളവരാണെന്ന് മത്സരം തെളിയിച്ചു.
ബാംഗ്ലൂരില്‍ നിന്നെത്തിയ ഗിരി ബാലസുബ്രഹ്മണ്യമായിരുന്നു ക്വിസ് മാസ്റര്‍. മത്സരത്തില്‍ സര്‍വോദയ സ്കൂളിലെ എസ്. ശ്രീജിത്, പി. ജെസ്റിന്‍ തോമസ് എന്നിവര്‍ 90 പോയിന്റുകളോടെ ഒന്നാം സ്ഥാനം നേടി. ലയോള സ്കൂളിലെ എസ്. ജയേന്ദ്രനും ജിയാന്‍ ജോണ്‍സണും രണ്ടാം സ്ഥാനം നേടി. സെന്റ് തോമസ് റസിഡന്‍ഷ്യല്‍ സ്കൂളിലെ അല്ലെന്‍ ജേക്കബ് മാത്യുവും എച്ച്. ശങ്കരനാരായണനും മൂന്നാം സ്ഥനം നേടി.
വിവരസാങ്കേതികവിദ്യാമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഐടി സെക്രട്ടറി അരുണാ സുന്ദര്‍രാജന്‍, ഐടി മിഷന്‍ ഡയറക്ടര്‍ ശിവശങ്കരന്‍, ടെക്നോപാര്‍ക്ക് സിഇഒ രാജീവ് വാസുദേവന്‍, ടെക്നോ പാര്‍ക്കിലെ ടിസിഎസ് മേധാവി ആര്‍. നാരായണന്‍, ടിസിഎസ് മൈത്രിയുടെ മാലാ രാമദൊരൈ എന്നിവര്‍ സമ്മാനങ്ങള്‍ നല്കി.












Click it and Unblock the Notifications