നെടുമ്പാശേരി: എഎഐ 52 കോടി മുടക്കും
കൊച്ചി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) നെടുമ്പാശേരി വിമാനത്താവളത്തില്‍ 52 കോടി മുടക്കും. കേന്ദ്ര വ്യോമയാന സെക്രട്ടറിയും എയര്‍ ഇന്ത്യാ ചെയര്‍മാനുമായ കെ. റോയ് പോള്‍ സപ്തംബര്‍ 15 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
നെടുമ്പാശേരിയില്‍ പണം മുടക്കാന്‍ എഎഐ തീരുമാനിച്ചുകഴിഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തില്‍ സംസ്ഥാനസര്‍ക്കാര്‍ മുടക്കിയ തുല്ല്യമായ തുക മുടക്കാനാണ് എഎഐ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ 52 കോടിയാണ് മുടക്കിയിരിക്കുന്നത്. എഎഐ 52 കോടിയോ അതില്‍ കൂടുതലോ മുടക്കും. - റോയ് പോള്‍ അറിയിച്ചു.
നെടുമ്പാശേരിയില്‍ എഎഐ പണം മുടക്കണമെന്ന് നെടുമ്പാശേരി വിമാനത്താവളക്കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി ആന്റണി കേന്ദ്രവ്യോമയാന മന്ത്രിയോട് അപേക്ഷിച്ചിരുന്നു. അനുകൂല നടപടിയെടുക്കുമെന്ന് അന്ന് കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈന്‍ ഉറപ്പുനല്കിയിരുന്നു. - റോയ് പോള്‍ പറഞ്ഞു.












Click it and Unblock the Notifications