Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം-കായംകുളം പാത ഇരട്ടിപ്പിക്കില്ല

ദില്ലി: എറണാകുളം-കായംകുളം റെയില്‍വെ പാത ഇരട്ടിപ്പിക്കുന്ന പദ്ധതിയ്ക്ക് അനുവാദം നല്‍കാനാവില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി നിതീഷ് കുമാര്‍ സുരേഷ് കുറുപ്പ് എം പിയെ അറിയിച്ചു.

എറണാകുളം-കായംകുളം പാത ഇരട്ടിപ്പിക്കുന്നതിനെ കുറിച്ച് റെയില്‍വെ രണ്ട് സര്‍വെ നടത്തിയിരുന്നതായി സുരേഷ് കുറുപ്പിനുള്ള മറുപടിയില്‍ നിതീഷ് കുമാര്‍ പറയുന്നു. ആലപ്പുഴ വഴി പാത ഇരട്ടിപ്പിക്കാന്‍ 183.5 കോടി രൂപയും കോട്ടയം വഴി ഇരട്ടിപ്പിക്കാന്‍ 211.4 കോടി രൂപയും വേണ്ടിവരുമെന്നാണ് സര്‍വെയില്‍ വ്യക്തമായത്. ഇത് രണ്ടും ലാഭകരമല്ലാത്തതിനാല്‍ റെയില്‍വെയുടെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയില്‍ പദ്ധതിയ്ക്ക് അനുവാദം നല്‍കാനാവില്ലെന്നാണ് റെയില്‍വെ അധികൃതരുടെ നിലപാട്.

സര്‍വെ റിപ്പോര്‍ട്ടുകള്‍ എന്തായാലും പാത ഇരട്ടിപ്പിക്കുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രിയായിരുന്ന ഒ. രാജഗോപാല്‍ ആവര്‍ത്തിച്ചുപറഞ്ഞിരുന്നു. ഉറപ്പുകളെല്ലാം പൊള്ളയായിരുന്നുവെന്ന് കേന്ദ്രമന്ത്രിയുടെ കത്ത് ലഭിച്ചതോടെ വ്യക്തമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+