മുഷാറഫ് അതിരുകടക്കുന്നു: വാജ്പേയി
ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് എല്ലാ അതിരുകളും മറികടന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി എ. ബി. വാജ്പേയി കുറ്റപ്പെടുത്തി.
അമേരിക്കയിലെ ഇന്ത്യക്കാരുടെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വാജ്പേയി.
യു എന്‍ ജനറല്‍ അസംബ്ലിയില്‍ മുഷാറഫ് നടത്തിയ പ്രസംഗത്തില്‍ ജമ്മു കശ്മീരിനെ കുറിച്ച് കള്ളങ്ങളാണ് പറഞ്ഞതെന്ന് വാജ്പേയി ആരോപിച്ചു. കള്ളം പറയുന്നതിനും ഒരു അതിരുണ്ട്. പക്ഷേ മുഷാറഫ് അതും ലംഘിച്ചിരിക്കുന്നു.
ഗുജറാത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പ്ലക്കാര്‍ഡുകളുമായി ഒരു സംഘം ചടങ്ങിന് ശേഷം പോകാനൊരുങ്ങിയ വാജ്പേയിയെ തടഞ്ഞു.












Click it and Unblock the Notifications