14.5 രൂപയ്ക്കുള്ള ഡീസല്‍ വരുന്നു
ദില്ലി: അടിയ്ക്കടിയായുള്ള പെട്രോള്‍, ഡീസല്‍ വിലവര്‍ധനവില്‍ മനംമടുത്തവര്‍ക്ക് ഇതാ സന്തോഷവാര്‍ത്ത. ലിറ്ററിന് വെറും 14.50 രൂപയ്ക്കുള്ള ബയോ ഡീസല്‍ വൈകാതെ ഇന്ത്യയില്‍ ലഭ്യമാകും.
പെട്രോളിയം ഇന്ധനങ്ങള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ശുദ്ധവും കാര്യക്ഷമവും 100 ശതമാനം പ്രകൃതിദത്ത ഊര്‍ജ്ജവുമായ ബയോ ഡീസലിന്റെ ഗവേഷണം വിജയമായിരുന്നുവെന്ന് കേന്ദ്ര ഗ്രാമവികസന സഹമന്ത്രി അന്നാസാഹേബ് എം.കെ. പാട്ടീല്‍ പറഞ്ഞു. ഭക്ഷ്യേതര എണ്ണയില്‍ നിന്നാണ് ബയോ ഡീസല്‍ ഉല്പാദിപ്പിക്കുന്നത്.
ദാര്‍ഡ്യമേറിയ ജെട്രോഫ, കരഞ്ജ, മഹുവ എന്നീ മരങ്ങളുടെ കുരുവില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന ഭക്ഷ്യേതര എണ്ണയില്‍ നിന്നാണ് ബയോഡീസല്‍ ഉണ്ടാക്കുന്നത്. ഈയിടെ പ്രധാനമന്ത്രിതന്നെ മുന്‍കയ്യെടുത്ത് കേന്ദ്ര ആസൂത്രണകമ്മിഷന്‍ അംഗമായ ഡി.എന്‍. തിവാരിയുടെ അധ്യക്ഷതയില്‍ ഇന്ധനമെന്ന നിലയിലുള്ള ബയോ ഡീസലിന്റെ സാധ്യത പഠിക്കാന്‍ കര്‍മ്മസമിതി രൂപീകരിച്ചിരുന്നു. കര്‍മ്മസമിതി സപ്തംബര്‍ 20ന് അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഇപ്പോഴത്തെ ഡീസലിന് തുല്ല്യമായ നിലയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ ബയോഡീസലിന് കഴിയുമെന്ന് ഗവേഷണപഠനങ്ങളില്‍ തെളിഞ്ഞതായും മന്ത്രി പറഞ്ഞു. എണ്ണക്കുരുക്കളില്‍ നിന്നും എണ്ണ വേര്‍തിരിച്ചെടുക്കാനും അത് ശുദ്ധീകരിക്കാനും ഉള്ള പ്ലാന്റ് സ്ഥാപിക്കാന്‍ 20,000 കോടി മൂലധനം വേണ്ടിവരും.












Click it and Unblock the Notifications