Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ സപ്തംബര്‍ 16 തിങ്കളാഴ്ച രാവിലെ ഏഴ് മണിയ്ക്ക് തുടങ്ങി.

ഏഴ് ജില്ലകളിലെ 23 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. നാല് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. 160 സ്ഥാനാര്‍ഥികളാണ് ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രൗജൗരി ജില്ലയിലെ താന മാണ്ഡിയിലെ പോളിംഗ് സ്റേഷന് നേരെ തീവ്രവാദികളുടെ റോക്കറ്റ് ആക്രമണമുണ്ടായി. ആര്‍ക്കും പരിക്കേറ്റിട്ടില്ല. പോളിംഗ് സ്റേഷന്‍ കെട്ടിടം തകര്‍ന്നെങ്കിലും അതേ കെട്ടിടത്തില്‍ വെച്ച് തന്നെ വോട്ടെടുപ്പ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച രാത്രി ബാനിപൂരിലെ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി ജാവേദ് ഷായുടെ വീടിന് നേരെ തീവ്രവാദി ആക്രമണമുണ്ടായി. തിങ്കളാഴ്ച കശ്മീരിലെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ 11 തീവ്രവാദികളുള്‍പ്പെടെ 16 പേരാണ് മരിച്ചത്. അതിര്‍ത്തി നിയന്ത്രണ രേഖ അതിക്രമിച്ചു കടക്കാനുള്ള ശ്രമത്തിനിടയിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സമൂഹം താത്പര്യപൂര്‍വം വീക്ഷിക്കുന്ന തിരഞ്ഞെടുപ്പാണ് തിങ്കളാഴ്ച ആരംഭിച്ചത്. ഭീതിയുടെ അന്തരീക്ഷത്തില്‍ തോക്കിന്റെ നിഴലിലാണ് വോട്ടെടുപ്പ് നടക്കുന്നതെന്ന ്ആരോപണമുണ്ട്. വോട്ടെടുപ്പില്‍ ഒരു വലിയ വിഭാഗം വോട്ടര്‍മാര്‍ പങ്കെടുക്കില്ലെന്നാണ് കരുതുന്നത്. മുമ്പും കശ്മീരില്‍ തിരഞ്ഞെടുപ്പില്‍ കുറഞ്ഞ പോളിംഗ് ശതമാനമേ രേഖപ്പെടുത്താറുള്ളൂ.

ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍. തീവ്രവാദികള്‍ അക്രമം നടത്തിയേക്കുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+