കശ്മീരില്‍ പലയിടങ്ങളിലും അക്രമം
ജമ്മു: നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ സപ്തംബര്‍ 16 തിങ്കളാഴ്ച തീവ്രവാദികള്‍ ആക്രമണം നടത്തി.
രണ്ട് പോളിംഗ് സ്റേഷനുകള്‍ തീവ്രവാദികള്‍ ആക്രമിച്ചു. ഒരു പൊലീസ് കോണ്‍സ്റബിളിനെ വധിച്ചു.
ബാരമുള്ള ജില്ലയിലെ രാഫിയബാദ് മണ്ഡലത്തിലെ ഒരു ബൂത്തില്‍ കണ്ട ബോംബ് സുരക്ഷാ സൈനികര്‍ നിര്‍വീര്യമാക്കിയതിനാല്‍ ഒരു വന്‍ദുരന്തം ഒഴിവായി.
പൂഞ്ചിലെ സുരനന്‍കോട്ടില്‍ പോളിംഗ് തടസപ്പെടുത്താന്‍ ശ്രമിച്ച തീവ്രവാദികളുമായി സുരക്ഷാ സൈനികര്‍ വെടിവെപ്പ് നടത്തി. അഞ്ച് തീവ്രവാദികള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയും ചില പൊലീസ് സ്റേഷനുകള്‍ക്കും ചില സ്ഥാനാര്‍ഥികളുടെ വീടുകള്‍ക്കും നേരെ തീവ്രവാദികള്‍ ആക്രമണം നടത്തി. പൂഞ്ച് ജില്ലയിലെ ഒരു പൊലീസ് സ്റേഷന് നേരെ തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയ്ക്ക് നടത്തിയ ആക്രമണത്തില്‍ ഒരു പൊലീസ് കോണ്‍സ്റബിള്‍ മരിച്ചു.
അക്രമസംഭവങ്ങള്‍ തുടരുന്നതിനിടയിലും കുപ്വാര, ബാരമുള്ള ജില്ലകളില്‍ ഉയര്‍ന്ന പോളിംഗ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജമ്മു മേഖലയില്‍ വോട്ടെടുപ്പ് തുടങ്ങി ആദ്യത്തെ മൂന്ന് മണിക്കൂറില്‍ 10 മുതല്‍ 15 ശതമാനം വരെ പോളിംഗുണ്ടായി.












Click it and Unblock the Notifications