Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ ആദ്യഘട്ടം 44 ശതമാനം വോട്ട്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ആദ്യ ഘട്ടം പോളിംഗില്‍ 44 ശതമാനം പേര്‍ വോട്ട് ചെയ്തു.14.89 ലക്ഷം പേര്‍ വോട്ട് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

അഞ്ച് ജില്ലകളിലാണ് സെപ്തംബര്‍ 16 തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. കാര്‍ഗില്‍ ജില്ലയില്‍ 67 ശതമാനവും പുഞ്ചില്‍ 48 ശതമാനവും രജൗരിയില്‍ 47 ശതമാനവും കുപ്വാരയില്‍ 40 ശതമാനവും ബാരാമുള്ളയില്‍ 37 ശതമാനവുമാണ് വോട്ട് രേഖപ്പെടുത്തിയത്.

വെറും നാലും അഞ്ചും ശതമാനം മാത്രം പേര്‍ വോട്ട് രേഖപ്പെടുത്തിയ ബൂത്തുകളും ഉണ്ട്.

23 നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 87 മണ്ഡലങ്ങളാണ് ജമ്മുകശ്മീരിലുള്ളത്.

കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. 40,000ലേറെ പൊലീസിനെ അഞ്ചു ജില്ലകളിലായി വിന്യസിച്ചിരുന്നു. സൈന്യത്തിന്റെയും ബി എസ് എഫിന്റെയും ഹെലികോപ്റ്ററുകള്‍ നിരന്തരം റോന്തുചുറ്റുന്നുണ്ടാരുന്നു.

എങ്കിലും തീവ്രവാദികളുടെ ആക്രമണം ചില സ്ഥലങ്ങളില്‍ ഉണ്ടായി. ബാരാമുള്ളയിലെ റാഫിയാബാദിലെ ഒരു തിരഞ്ഞെടുപ്പ് കേന്ദ്രത്തിലേയ്ക്ക് തീവ്രവാദികള്‍ റോക്കറ്റ് വിക്ഷേപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+