പെട്രോള്‍, ഡീസല്‍ വില കൂട്ടി
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും വില പെട്രോളിയം മന്ത്രാലയം വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 50 പൈസ വരെയും ഡീസലിന് 34 പൈസ മുതല്‍ 40 പൈസ വരെയുമാണ് വര്‍ധനവ്.
പെട്രോളിന് ദില്ലിയില്‍ 29.66 രൂപയും ഡീസലിന് 18.68 രൂപയും ആണ് പുതിയ വില. ചെന്നൈയില്‍ പെട്രോളിന് 32.16 രൂപയും ഡീസലിന് 20.55 രൂപയുമാവും. കൊല്‍ക്കത്തയില്‍ പെട്രോളിന് 31.10 രൂപയും ഡീസലിന് 20.06 രൂപയുമായി വര്‍ധിക്കും. മുംബൈയില്‍ പെട്രോള്‍ വില 34.15 രൂപ. ഡീസലിന് 23.69 രൂപ.
സപ്തംബര്‍ 15 ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പുതിയ വിസ പ്രാബല്യത്തില്‍ വന്നു. രാജ്യത്തെ നാല് എണ്ണക്കമ്പനികളും ഓരോ രണ്ടാഴ്ചയിലും അന്തര്‍ദേശീയ വില നിലവാരവുമായി താരതമ്യം ചെയ്ത് വില പുതുക്കി നിശ്ചയിക്കുകയാണ് ഇപ്പോള്‍. കമ്പനികള്‍ ഇതിലും കൂടുതല്‍ വര്‍ധനവ് ആണ് നിര്‍ദേശിച്ചതെങ്കിലും പെട്രോളിയം മന്ത്രാലയം അത് അംഗീകരിച്ചില്ല.